അനധികൃതമായി മാലിന്യം കടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നതിന് എൻഫോഴ്‌സ്‌മെന്റിനെ രൂപികരിച്ചു

തിരുവനന്തപുരം: അനധികൃതമായി മാലിന്യം കടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നതിനായി രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റിന് സര്‍ക്കാര്‍ അനുമതി . ജില്ലകള്‍ തോറും രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റ് ടീമിന് പൊലീസിന്റെ സഹായത്തോടെ നടപടിയെടുക്കാം. ആലപ്പുഴ, പത്തനംതിട്ട, കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളിൽ ഒരു സ്‌ക്വാഡ് വീതവും മറ്റു ജില്ലകളിൽ നാലു സ്‌ക്വാഡ് വീതവുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അനധികൃതമായി മാലിന്യം തള്ളുന്നവര്‍ക്കെതിരെ പിഴ ചുമത്തുക, നിയമലംഘനങ്ങള്‍ കണ്ടെത്തുക, പരിശോധന നടത്തുക, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു നശിപ്പിക്കുക എന്നിവയാണ് ടീമിന്റെ ചുമതലകള്‍.