ഷാര്‍ജയില്‍ ട്രാഫിക് പിഴയില്‍ ഇളവ് പ്രഖ്യാപിച്ച് അധികൃതര്‍

ഷാർജ: ഷാര്‍ജയില്‍ ട്രാഫിക് പിഴയില്‍ ഇളവ് പ്രഖ്യാപിച്ച് അധികൃതര്‍. ഏപ്രിൽ ഒന്ന് മുതൽ 35 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. പുതിയ നിയമപ്രകാരം നിയമലംഘനം നടന്ന തിയതി മുതല്‍ 60 ദിവസത്തിനുള്ളില്‍ പണമടച്ചാല്‍ 35 ശതമാനം ഇളവ് ലഭിക്കും. എന്നാല്‍ 60 ദിവസത്തിന് ശേഷമാണെങ്കില്‍ 25 ശതമാനം മാത്രമാവും ഇളവും ലഭിക്കുക. നിയമലംഘനം നടന്ന തിയതി മുതല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പിഴ അടച്ചിട്ടില്ലെങ്കില്‍ വാഹന ഉടമ പിഴ മുഴുവനായി അടക്കേണ്ടിവരും. ഇളവുകള്‍ 2023 ജനുവരി മുതൽ ഡിസംബർ വരെ നടപ്പാക്കുമെന്ന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അല്‍ ഷംസി വ്യക്തമാക്കി.