മലയാളി യുവാവിനെ ഷാർജയിലെ പുറംകടലിൽ കാണാതായി

ദുബായ്: മലയാളി യുവാവിനെ ഷാർജയിലെ പുറംകടലിൽ കാണാതായി. വർക്കല സ്വദേശി അഖിലിനെയാണ് കാണാതായത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. അപകടത്തെ കുറിച്ച് ചൊവ്വാഴ്ചയാണ് കുടുംബത്തിന് വിവരം ലഭിച്ചത്. ജോലി ചെയ്തിരുന്ന കപ്പലിൽ നിന്നുകൊണ്ട് മീൻ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ശക്തമായ തിരയിൽ കപ്പൽ ഉലഞ്ഞതോടെ കാൽ വഴുതി കടലിലേക്ക് വീഴുകയായിരുന്നുവെന്നാണ് കപ്പൽ അധികൃതർ കുടുംബത്തെ അറിയിച്ചത്.