ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ എ സി ഉപയോഗിക്കുന്നത് കേരളത്തിൽ എന്ന് കണക്കുകൾ

തിരുവനന്തപുരം: മാര്‍ച്ച് മാസം ആരംഭിച്ചതോടെ ചൂട് വല്ലാതെ ഉയരുകയാണ്. പകല്‍ പൊള്ളുന്ന വെയിലും ചൂടും മാത്രമല്ല രാത്രി വീടിനകത്തുള്ള ഉഷ്ണവും ഉയര്‍ന്നുവരികയാണ്. ചൂട് ഈ വിധം ഉയരുമ്പോള്‍ ഇന്ത്യയിലെ 4.6 ശതമാനം വീടുകളില്‍ മാത്രമാണ് എ സി യുള്ളതെന്നാണ് നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കില്‍പ്പറയുന്നത് . നഗരപ്രദേശങ്ങളിലെ 12.6 ശതമാനം വീടുകളിലും ഗ്രാമങ്ങളില്‍ 1.2 ശതമാനം വീടുകളിലും എ സിയുണ്ട്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ എ സി ഉപയോഗിക്കുന്നത് കേരളത്തിലാണ്. കേരളത്തിലെ 10.4 ശതമാനം വീടുകളിലാണ് എ സിയുള്ളത്. 54 .1% എസി ഉപയോഗിച്ചുകൊണ്ട് ഇന്ത്യയുടെ എ സി സിറ്റി എന്ന് അറിയപ്പെടുന്ന ഛണ്ഡീഗഡാണ് ഉപയോഗത്തില്‍ ഏറ്റവും മുന്നില്‍.