തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂട് തുടരും. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ സൂര്യതാപ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി . കോഴിക്കോട്, തിരുവനന്തപുരം ജില്ലയിലെ ചില മലയോര പ്രദേശങ്ങളില്‍ ചൂട് 54 ഡിഗ്രി സെൽഷ്യസിലേക്ക് ഉയര്‍ന്നു. താപനിലയും ഈര്‍പ്പവും ചേര്‍ത്താണ് ഹീറ്റ് ഇൻഡക്സ് തയാറാക്കുന്നത്. സൂചികയിൽ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകള്‍ അപകട മേഖലയിലാണ്. വെയിലത്ത് ഏറെനേരം ജോലി ചെയ്താല്‍ സൂര്യതാപം ഏല്‍ക്കാന്‍ സാധ്യതയുള്ള ജില്ലകളാണിത്