ലോകത്തെ ആദ്യത്തെ ജൈവവൈവിധ്യം പ്രയോജനപ്പെടുത്താൻ കേരള ജിനോം ടാറ്റ സെന്റർ

തിരുവനന്തപുരം: ലോകത്തിലെ ആദ്യത്തെ ജൈവവൈവിധ്യം പ്രയോജനപ്പെടുത്താൻ കഴിയുന്ന ഡാറ്റാ കേന്ദ്രമായി മാറാൻ ഒരുങ്ങി കേരള ജീനോം ടാറ്റ സെന്റർ. .ലോകത്ത് ധാരാളം ജീനോം ഡാറ്റാ സെന്ററുകൾ ഉണ്ടെങ്കിലും അവയെല്ലാം മനുഷ്യ ജനിതക വിവരങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.എന്നാൽ മനുഷ്യർ,മൃഗങ്ങൾ ,സസ്യങ്ങൾ,പാരിസ്ഥിക സാമ്പിളുകൾ എന്നിവയുൾപ്പെടെ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള സാമ്പിളുകൾ ക്രമീകരിച്ചാണ് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കെ ജി ഡി സി ടാറ്റ തയ്യാറാക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തനമാരംഭിക്കുന്ന കെ ജി ഡി സി യുടെ സേവനം ഗവേഷകർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്ക് ഉപയോഗിക്കാൻ സാധിക്കുമെന്ന് ടാറ്റ സെന്ററിന്റെ ഡിസൈനർ സാം സന്തോഷ് പറഞ്ഞു.