കാക്കനാട്: എറണാകുളം കാക്കനാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് വിദഗ്ദചികിത്സ ലഭ്യമാക്കുന്നതിനാണ് സെന്റര്‍ യുദ്ധകാലടിസ്ഥാനത്തില്‍ സജ്ജമാക്കിയത്. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളിലെ വിദഗ്ദരായ ഡോക്ടര്‍മാരുടെ സേവനം സെന്ററില്‍ ലഭ്യമാണ്.