റിയാദ്: സൗദി അറേബ്യയിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണം കൂടുതൽ മേഖലകളെ കൂടി ബാധിക്കും. മെഡിക്കൽ ഒപ്റ്റോമെട്രിസ്റ്റ്, കണ്ണട ടെക്നീഷ്യൻസ് എന്നീ തസ്തികകളിലെ പ്രവാസികൾക്ക് ഇതോടെ ജോലി നഷ്ടമാവുകയും സ്വദേശികൾക്ക് 50 ശതമാനം നിയമനവും ഉണ്ടാവും. സ്വദേശിവത്കരണം നടപ്പാക്കാൻ സർക്കാർ നിശ്ചയിച്ചിരുന്ന സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നതായും രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഇത് ബാധകമാണെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റിയിൽ നിന്ന് പ്രൊഫഷണൽ അക്രഡിറ്റേഷൻ ഉള്ളവരെയാണ് തസ്തികകളിൽ നിയമിക്കേണ്ടത്.