കേന്ദ്രമന്ത്രിയുടെ പ്രസ്താവന പ്രവാസികളോടുള്ള അവഗണന

ദുബായ്: ഇ​ന്ത്യ-​യു.​എ.​ഇ വി​മാ​ന സ​ർ​വി​സ് വ​ർ​ധി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന കേ​ന്ദ്ര മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന പ്ര​വാ​സി​ക​ളോ​ടു​ള്ള അവഗണനയെന്ന് ലോ​ക കേ​ര​ള സ​ഭാം​ഗം എ​ൻ.​കെ. കു​ഞ്ഞ​ഹ​മ്മ​ദ്. എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ് അ​ട​ക്ക​മു​ള്ള വി​മാ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലേ​ക്ക്​ സ​ർ​വി​സു​ക​ൾ വെ​ട്ടി​ക്കു​റ​ക്കു​ക​യും വി​ദേ​ശ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് നീ​തീ​ക​രി​ക്കാ​ൻ സാധിക്കില്ല. സീ​സ​ൺ കാ​ല​ങ്ങ​ളി​ല​ട​ക്കം ക​മ്പ​നി​ക​ൾ ന​ട​ത്തു​ന്ന കൊ​ള്ള​യും അ​മി​ത ചാ​ർ​ജും വ​ർ​ധി​ക്കാ​നേ ഇ​തു​പ​ക​രി​ക്കൂ​വെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.