പക്ഷികൾക്ക് ദാഹജലം നൽകുന്ന പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: കൊടുംചൂടിൽ പക്ഷികൾക്ക് ദാഹജലം നൽകാനുള്ള പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസുകൾ കേന്ദ്രീകരിച്ച് പക്ഷികൾക്ക് ദാഹജലം നൽകുമെന്ന് തിരുവനന്തപുരം മേയർ അറിയിച്ചു. ‘നമ്മുടെ ആരോഗ്യം പോലെ തന്നെ വളരെ പ്രധാനമാണ് മറ്റ് ജീവജാലങ്ങളുടെയും, ഈ വേനൽക്കാലം അവരും സുരക്ഷിതരായിരിക്കട്ടെയെന്നും’ ആര്യ രാജേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.