കാൽപന്തുകളിയുടെ രാജാക്കന്മാരിൽ ശ്രദ്ധേയനായ ഒരാളായിരുന്നു ഡീഗോ മറഡോണ. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെ ക്കൊയ്പ്പ൦ പങ്കിടുന്ന വ്യക്തി. 1986 – ൽ സുപ്രധാന പങ്ക് വഹിച്ച് അർജന്റീനക്കു കിരീടം നേടിക്കൊടുത്ത ഫുട്ബോൾ പ്രതിഭാസം. അർജന്റീനിയൻ ഫുട്ബോൾ കളിക്കാരനും അതിലുപരി ടീം മാനേജരും ആയിരുന്നു ഇദ്ദേഹം. പാസിംഗ്, ബോൾ നിയന്ത്രണം, ഡ്രിബിളിഗ് സ്കിൽ എന്നിവ അദ്ദേഹത്തിന്റെ ശരീര പ്രകൃതവുമായി കൂടിച്ചേർന്നിരുന്നു ദൃഢമായ പേശികൾ, ഉരുണ്ടുകൂടിയതും പന്ത് കിട്ടിയാൽ നഷ്ടപ്പെടുത്താത്തതുമായ മറഡോണയുടെ കാലുകൾ എതിരാളികൾക്ക് എന്നും ഒരു പേടിസ്വപ്നമായിരുന്നു.
1986ലെ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ ഡീഗോ മറഡോണ അണിഞ്ഞ ജഴ്‌സി ലേലം ചെയ്തപ്പോൾ ലഭിച്ചത് 67.58 കോടി രൂപ ആയിരുന്നു. 1986 -ലെ ലോകകപ്പിൽ അദ്ദേഹം നേടിയ ഗോൾ നൂറ്റാണ്ടിലെ തന്നെ ഫിഫലോകകപ്പ് കണ്ട മികച്ച ഗോളായിരുന്നു. ഏറെ വിവാദം നിറഞ്ഞ മത്സരത്തിൽ എതിർ ടീമായ ഇംഗ്ലണ്ടിന്റെ ഗോളിയും മറ്റുകളിക്കാരും ഹാൻഡ് ബോൾ എന്ന് പറഞ്ഞപ്പോൾ റഫറി ഗോൾ എന്ന നിലപാടിൽ ഉറച്ചുനിന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ “അത് ഹാൻഡ് ബോൾ ആയിരുന്നെങ്കിൽ എന്റെ കൈകൾ ആയിരിക്കില്ല, ദൈവത്തിന്റെ കൈകളായിരിക്കും” എന്നായിരുന്നു മറഡോണയുടെ മറുപടി. ഈ മത്സരത്തിലാണ് അർജന്റീന ഇംഗ്ലണ്ടിനെ 2-1 ന് തോൽപ്പിച്ച് സെമിയിൽ സ്ഥാനം ഉറപ്പിച്ചത്. ഫൈനലിൽ വെസ്റ്റ് ജർമ്മനിയെ തോൽപ്പിച്ച് അർജന്റീന ചാമ്പ്യന്മാരാവുകയു൦ ചെയ്തു.
അർജന്റീനയിലെ ഒരു ചേരിയിൽ ജനിച്ച്, കാൽപ്പന്തു കളികൊണ്ട് മാത്രം നേടിയ സമ്പത്തിന്റെയും പ്രശസ്തിയുടെയും നെറുകയിലെത്തി, തന്റെ അറുപതാമത്തെ വയസ്സിൽ, കോടാനുകോടി കായിക പ്രേമികളെ വേദനിപ്പിച്ച്, ജീവിതമാകുന്ന സ്റ്റേഡിയത്തിലെ കളി അവസാനിപ്പിച്ച് മടങ്ങിപ്പോയ ഇതിഹാസമാണ് ഫുട്ബോൾ കായിക പ്രേമികൾക്ക് എന്നും മറഡോണ…