ബ്രഹ്മപുരം തീപിടുത്തം: മാലിന്യ സംസ്കരണ പദ്ധതികളെ വിലയിരുത്താൻ ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാലിന്യ സംസ്കരണത്തിന് നടപ്പാക്കുന്ന പദ്ധതികളുടെ ഓരോഘട്ടവും നേരിട്ടു വിലയിരുത്താൻ തീരുമാനിച്ച് ഹൈക്കോടതി. ഇതിനായി ഓരോ ജില്ലകളിലേക്കും അഭിഭാഷകരെ അമിക്കസ് ക്യൂറിമാരായി നിയമിക്കും. മാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരുടെ ശമ്പളം തടയുന്നതടക്കം നടപടികളുണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാലിന്യ സംസ്കരണത്തിന് സമഗ്ര പദ്ധതി ആവിഷ്കരിക്കണമെന്ന് സർക്കാരിന് കോടതി നിർദ്ദേശം നൽകി. പ്ളാസ്റ്റിക് കുപ്പികളടക്കം മാലിന്യങ്ങൾ വലിച്ചെറിയുന്നതു തടയണം. ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.ബ്രഹ്മപുരത്തേതിന് സമാനമായ സാഹചര്യങ്ങൾ നേരിടാൻ ദുരന്ത നിവാരണ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി സർക്കാർ ഒരാഴ്‌ചയ്ക്കുള്ളിൽ വിജ്ഞാപനമിറക്കണം. ബ്രഹ്മപുരത്തെ തീ പൂർണമായും അണച്ചെന്ന് കളക്ടർ ഉൾപ്പെടെയുള്ളവർ അറിയിച്ച സാഹചര്യത്തിൽ ഹർജിയിലെ പ്രശ്നങ്ങളുടെ ആദ്യഘട്ടം പൂർത്തിയായെന്ന് ഹൈക്കോടതി പറഞ്ഞു. ബ്രഹ്മപുരത്തെ മ​ണ്ണ്,​ ​വാ​യു,​ ​വെ​ള്ളം ഉ​ട​ൻ​ ​പ​രി​ശോ​ധി​ക്ക​ണം എന്ന്​ ​മ​ലി​നീ​ക​ര​ണ​ ​നി​യ​ന്ത്ര​ണ​ ​ബോ​ർ​ഡി​ന് ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​​ ​ജാ​ഗ്ര​ത​ ​തു​ട​രു​ക​യാ​ണെ​ന്ന് ​ക​ള​ക്ട​ർ​ ​അ​റി​യി​ച്ചു.​ ​ഹ​ർ​ജി​ ​മാ​ർ​ച്ച് 21​ ​നു​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.