പാലക്കാട്: പാലക്കാട് കല്ലേപ്പുള്ളിയിലെ മില്‍മ ഡയറിയില്‍ അറ്റകുറ്റപ്പണിക്കിടെ അമോണിയം വാതകം ചോര്‍ന്നതായി സംശയം. വാതകം ശ്വസിച്ചതുമൂലം അസ്വസ്ഥതകളുണ്ടായെന്ന് സംശയിക്കുന്ന അഞ്ചുകുട്ടികളും സ്ത്രീകളുമുള്‍പ്പെടെ ഒന്‍പതുപേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ഇന്നലെ വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. പ്ലാന്റിലെ കേടുവന്ന പൈപ്പുകള്‍ മാറ്റുന്നതിനിടെയാണ് അമോണിയം വാതകം ചോര്‍ന്നതെന്നാണ് സംശയിക്കുന്നത്. വാതകം വ്യാപിച്ചതോടെ സമീപ പ്രദേശകളില്‍ ദുര്‍ഗന്ധം രൂക്ഷമായി. ഇതിന് പിന്നാലെ കുട്ടികള്‍ക്കടക്കം ശ്വസംമുട്ടലും ഛര്‍ദ്ദിയും അനുഭവപ്പെട്ടെതായി നാട്ടുകാര്‍ പറയുന്നു. അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ സ്വീകരക്കേണ്ട നടപടികള്‍ പ്ലാന്റിലെ അധികൃതര്‍ ഗൗനിച്ചില്ലെന്നും, ഇതാണ് വാതക ചോര്‍ച്ചയ്ക്ക് കാരണമായതെന്നുമാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്ലാന്റിലെത്തി പ്രതിക്ഷേധിച്ചതിനാല്‍ പ്ലാന്റിലെ അറ്റകുറ്റപ്പണികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ അപകടകാരമാം വിധം വാതകം ചോര്‍ന്നിട്ടില്ലെന്ന് മില്‍മ അധികൃതര്‍ വ്യക്തമാക്കി.