ഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ വര്‍ധനയ്ക്കൊപ്പം എച്ച്3എന്‍2 വൈറസ് ബാധകളും റിപ്പോര്‍ട്ട് ചെയ്യുന്നത് ജനങ്ങളില്‍ ആശങ്ക പടര്‍ത്തുന്നു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും, മാസ്ക് അടക്കമുള്ള മുന്‍കരുതലുകള്‍ ജനങ്ങള്‍ ഉപേക്ഷിച്ചതുമാണ് എച്ച്3എന്‍2 വൈറസ് ബാധ വേഗത്തിലാക്കുന്നതെന്നാണ് വിലയിരുത്തല്‍. എന്നാല്‍, എച്ച്3എന്‍2 പകര്‍ച്ചവ്യാധി പൂര്‍ണമായും ചികിത്സയിലൂടെ ഭേതമാക്കാവുന്ന രോഗമാണെന്നും ഭയം വേണ്ടെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് ഓര്‍മ്മിപ്പിക്കുന്നു. കോവിഡ് കേസുകളിലെ വര്‍ധന പരിഗണിച്ച് ആരോഗ്യ സംരക്ഷണത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.