കുവൈറ്റ് സിറ്റി: രാജ്യത്ത് നിന്ന് തിരികെയെത്തുന്നത് തടയാന്‍ വിപുലമായ സംവിധാനങ്ങളൊരുക്കാന്‍ കുവൈത്ത്. വ്യാജരേഖ ചമച്ചവര്‍ ഉള്‍പ്പെടെയുള്ള നാടുകടത്തപ്പെട്ടവര്‍ രാജ്യത്തേക്ക് തിരിച്ച് വരുന്നത് തടയാന്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും രാജ്യത്തിന്റെ മറ്റ് അതിര്‍ത്തികളിലും കൃഷ്ണമണി, മുഖം, ഹാന്‍ഡ് സ്കാനിംഗ്, ഇലക്ട്രോണിക് സിഗ്നേച്ചര്‍ എന്നീ പരിശോധനകള്‍ക്കുള്ള നടപടിക്രമങ്ങള്‍ അടുത്ത വര്‍ഷം ആദ്യം നടപ്പാക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.