ദുബായില്‍ ഭക്ഷണവിതരണത്തിന് ഇനി റോബോട്ടുകളും

ദുബായ്: ദുബായില്‍ ഭക്ഷണവിതരണത്തിന് ഇനി റോബോട്ടുകളും. ഓണ്‍ലൈന്‍ സര്‍വ്വീസ് ദാതാക്കളായ തലബാത്തുമായി സഹകരിച്ചു ദുബായ് ആര്‍ ടി എ യാണ് പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ ദുബായ് സിലിക്കണ്‍ ഒയാസിസില്‍ മൂന്നുകിലോമീറ്റര്‍ ചുറ്റളവിലാണ് പദ്ധതി നടപ്പാക്കുക. തലാബോട്ട് എന്നാണ് റോബോട്ടിന് പേരിട്ടിരിക്കുന്നത്. മൊബൈല്‍ ആപ്പു വഴി ഉപഭോക്താവിന് റോബോട്ട് വരുന്ന വിവരം ട്രാക്ക് ചെയ്യാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.