ആലുവ :പ്രായംകുറഞ്ഞ അവയവ ദാതാവായി മലയാളി പെണ്‍കുട്ടി, നിയമ പോരാട്ടത്തിനൊടുവില്‍ അച്ഛന്‍ പ്രതീഷിന് കരള്‍ നല്‍കി ദേവനന്ദ. ഇതോടെ രാജ്യത്തെ പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയിരിക്കുകയാണ് തൃശ്ശൂര്‍ കോലഴി സ്വദേശിയായ 17കാരി. അവയവദാന നിയമപ്രശ്നം മറികടക്കാന്‍ ഹൈക്കോടതിയിലും എത്തിയാണ് ഒടുവില്‍ അച്ഛന്റെ കരളായി ദേവനന്ദ മാറിയത്. ചെറുപ്രായത്തില്‍ ദേവനന്ദ കാണിച്ച ധൈര്യത്തെ പ്രത്യേകം അഭിനന്ദിക്കണമെന്ന് ശസ്ത്രക്രീയയ്ക്ക് നേതൃത്വം നല്‍കിയ രാജഗിരി ആശുപത്രി അധികൃതര്‍ പറഞ്ഞു. നിയമപ്രകാരം 18 വയസ്സ് പൂര്‍ത്തിയാകാത്തത് അവയവദാനത്തിന് തടസ്സമായതിനാല്‍ ഇളവുതേടി ദേവനന്ദ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒടുവില്‍ ഹൈക്കോടതിയുടെ അനുമതി നേടിയാണ് ശസ്ത്രക്രിയ നടത്തിയത്.