കണ്ണൂർ :ഓൺലൈൻ മരുന്ന് വില്‍പ്പന തടയാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇടപെടുന്നു. ഓണ്‍ലൈന്‍ വഴി മരുന്ന് വില്‍ക്കുന്നവര്‍ക്ക് സെന്‍ട്രല്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍മാക്കും ഉത്തരവ് കൈമാറി. ഡല്‍ഹിയില്‍ ആരോഗ്യമന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷമാണ് ഡ്രഗ്സ് കണ്‍ട്രോളറുടെ നടപടി. ഡോക്ടര്‍മാരുടെ കുറിപ്പടിയും ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടവുമില്ലാതെ മരുന്നുകള്‍ വില്‍ക്കുന്നതിനെതിരേ വിവിധ ഭാഗങ്ങളില്‍നിന്ന് പരാതി ഉയര്‍ന്നതിനെതുടര്‍ന്നാണ് നടപടി.