ആരോഗ്യമേഖലയില്‍ യു. കെയില്‍ നിലവിലുള്ള 30,000 ല്‍ പരം തൊഴിലവസരങ്ങളില്‍ കേരളത്തില്‍നിന്നുള്ളവര്‍ക് പ്രത്യേക പരിഗണയുണ്ടാകുമെന്ന് യു.കെ സംഘം.

 

തിരുവനന്തപുരം :ആരോഗ്യമേഖലയില്‍ യു. കെയില്‍ നിലവിലുള്ള 30,000 ല്‍ പരം തൊഴിലവസരങ്ങളില്‍ കേരളത്തില്‍നിന്നുള്ളവര്‍ക് പ്രത്യേക പരിഗണയുണ്ടാകുമെന്ന് യു.കെ സംഘം. തൊഴില്‍ മന്ത്രി വി .ശിവന്‍കുട്ടിയുമായുള്ള ചര്‍ച്ചയിലാണ് യു.കെയില്‍നിന്നുള്ള പ്രത്യേക സംഘം ഈ കാര്യം വ്യക്തമാക്കിയത്. 600 ലധികം നഴ്‌സുമാരാണ് മൂന്നുവര്‍ഷത്തിനകം സംസ്ഥാന തൊഴില്‍വകുപ്പിന് കീഴിലുള്ള ഒ.ഡി.ഇ.പി.സി മുഖേന യു.കെയില്‍ ജോലിയില്‍ പ്രവേശിച്ചത്. യു.കെയിലെ വെസ്റ്റ് യോര്‍ക്ക്ഷെയറിലേക്ക് നഴ്സുമാരെ റിക്രൂട്ടിട്ട് ചെയ്യാന്‍ ഒ.ഡി.ഇ.പിസിയുമായി യു.കെ സംഘം കരാര്‍ ഒപ്പിട്ടു