റിയാദ്: ഒരു മാസത്തിനിടെ വിസ നിയമത്തിലുണ്ടായ മാറ്റങ്ങള്‍മൂലം സൗദിയിലേയ്ക്ക് കൂടുതല്‍ പ്രവാസികള്‍ എത്താനിടയുണ്ടെന്ന് വിലയിരുത്തല്‍. സൗദിയില്‍ താമസരേഖയുള്ള വിദേശിക്ക് സന്ദര്‍ശക വിസയില്‍ അടുത്ത ബന്ധുക്കളെ മാത്രം കൊണ്ടുവരാനായിരുന്നു നിലവില്‍ അനുമതിയുണ്ടായിരുന്നത്. എന്നാല്‍ പുതിയ ഭേദഗതി അനുസരിച്ച് വിവിധ വഴികളില്‍ ബന്ധുത്വമുള്ള കൂടുതല്‍ ആളുകള്‍ക്ക് വിസ നല്‍കാനാകും. ഇതിന് പുറമെ ഉംറ വിസയിലും രാജ്യത്തേക്ക് പ്രവേശിക്കാനാകും. ഇ-വിസയായാണ് ഉംറ വിസ നല്‍കുന്നത്.