കുവൈറ്റ് സിറ്റി: കുവൈത്തില്‍ പ്രവാസികളായ 1,800 അധ്യാപകരെ കൂടെ പിരിച്ച് വിടാന്‍ വിദ്യാഭ്യാസ മന്ത്രാലയം. പഠിപ്പിക്കുന്ന വിഷയങ്ങളില്‍ കുവൈത്തി പൗരന്മാരുടെ സേവനം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസി അധ്യാപകരുടെ സര്‍വീസ് അവസാനിപ്പിക്കുക. ഇസ്ലാമിക വിദ്യാഭ്യാസം, സാമൂഹിക പഠനം, കമ്പ്യൂട്ടര്‍, കലാ വിദ്യാഭ്യാസം, സംഗീതം എന്നീ മേഖലകളില്‍ നിന്നുള്ള പ്രവാസി അധ്യാപകര്‍ക്കാണ് തിരിച്ചടി. മന്ത്രാലയത്തിലെ പൊതുവിദ്യാഭ്യാസ മേഖല ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ അഡ്മിനിസ്ട്രേഷനിലേക്ക് പേരുകള്‍ നല്‍കിയിട്ടുണ്ട്.