അപൂർവ രോഗത്തെ കുറിച്ച് മുൻ അമേരിക്കൻ ഫുട്‍ബോള്‍ താരം ലോറൻസ് ഓകോയ്

വാഷിംഗ്‌ടൺ:ബ്രിട്ടീഷ് കായികതാരവും മുൻ അമേരിക്കൻ ഫുട്‍ബോള്‍ താരവുമായ ലോറൻസ് ഓകോയ് തന്നെ ബാധിച്ച അപൂർവ രോഗത്തെ കുറിച്ച് സോഷ്യൽ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോ ആണിപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്. സെല്ലുലൈറ്റിസ്’ എന്ന സ്കിൻ രോഗമാണ് തന്നെ ബാധിച്ചിരിക്കുന്നതെന്ന് ലോറൻസ് ഒരു ടിക് ടോക് വീഡിയോയില്‍ പറയുന്നു. ചര്‍മ്മത്തെ ബാധിക്കുന്ന ബാക്ടീരിയല്‍ അണുബാധയാണ് സെല്ലുലൈറ്റിസ്. ചര്‍മ്മത്തില്‍ ചുവപ്പുനിറം പടരുക, നീര്, വേദന എന്നിവയാണ് സെല്ലുലൈറ്റിസിന്‍റെ ലക്ഷണങ്ങള്‍. ആന്‍റിബയോട്ടിക്സ് വച്ചാണ് ഇതിന് ചികിത്സ. കാലില്‍ വിരലുകള്‍ കൊണ്ട് അമര്‍ത്തുമ്പോള്‍, ചര്‍മ്മം അമര്‍ത്തിയ അതേ പടി കുഴിഞ്ഞിരിക്കുന്നതാണ് ലോറൻസിന്‍റെ വീഡിയോയില്‍ കാണുന്നത്.