പത്തനംതിട്ട :ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പോര്‍ട്ടലിലൂടെ വനിത ഡോക്ടര്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. രോഗിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത യുവാവ് കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് മുന്നിലാണ് നഗ്‌നത പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് ദൃശ്യങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത ഡോക്ടര്‍ ഇവ പോലീസിന് കൈമാറുകമായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ തൃശ്ശൂര്‍ സ്വദേശി ശുഹൈബ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.