റിയാദ്: സൗദിയിൽ സ്വകാര്യ തൊഴിൽ വിപണിയിൽ ജോലിചെയ്യുന്ന ജീവനക്കാർ തൊഴിൽ കരാറിൽ രജിസ്റ്റർ ചെയ്യണമെന്ന് മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. ഖിവ ഇ-പ്ലാറ്റ്‌ഫോമിലാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സേവന-വേതന വ്യവസ്ഥകൾ വ്യക്തമാക്കിയ തൊഴിൽ കരാറാണ് ഖിവ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടത്. സ്വകാര്യ തൊഴിൽ സംരംഭകർക്ക് ഓൺലൈനിൽ തൊഴിൽ കരാർ രജിസ്റ്റർ ചെയ്യാനും സൗകര്യം ഉണ്ട്. ഇത് പ്രയോജനപ്പെടുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.