തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ അഞ്ചുതെങ്ങ് കൊച്ചുതെക്കഴികം സ്വദേശി റഹീം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. വീൽചെയർ അനുവദിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കാനാണ് റഹീം മുഖ്യമന്ത്രിയെ കണ്ടത്. വീല്‍ ചെയറിലായിരുന്ന റഹീമിനെ ഓഫീസിലെ ഇടനാഴിയില്‍ എത്തിയാണ് മുഖ്യമന്ത്രി കണ്ടത്. അപേക്ഷയില്‍ അടിയന്തിര നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.