ടൈപ്പ് വണ്‍ ഡയബറ്റിക് ആയ കുട്ടികള്‍ ഉള്ള രക്ഷിതാക്കള്‍ സര്‍ക്കരറിന് മുമ്പാകെ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് സാമൂഹികനീതി വകുപ്പു മന്ത്രി ഡോ. ആര്‍ ബിന്ദു . മിഠായി’ പദ്ധതിക്ക് കീഴിലുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തവണ ബഡ്ജറ്റില്‍ 3.8 കോടി രൂപയാണ് ജുവനൈല്‍ ഡയബറ്റിക് ആയ കുട്ടികള്‍ക്ക് വേണ്ടിയുള്ള സാമൂഹിക സുരക്ഷാ മിഷന്റെ പദ്ധതിയായ ‘മിഠായി’ക്ക് വകയിരുത്തിയത്. ഫണ്ട് അനുസരിച്ച് പരമാവധി കാര്യങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സാമൂഹ്യനീതി വകുപ്പ് ഏറെ താല്‍പര്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് മിഠായി. സംസ്ഥാനമൊട്ടാകെ 1250 കുട്ടികള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പദ്ധതിക്ക് സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആസ്ഥാനമുണ്ട്. ഇതിനുപുറമേ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഇല്ലാത്ത ജില്ലകളില്‍ സാറ്റലൈറ്റ് കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്.