അബുദാബി: യുഎഇയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നു. കണ്ടെയ്നർ ലഭ്യത കൂടുകയും ഇറക്കുമതി ചെലവ് കുറയുകയും ചെയ്തതാണ് വിപണിയിലും പ്രതിഫലിച്ചു തുടങ്ങിയത്. വരും ദിവസങ്ങളിൽ സമസ്ത മേഖലകളിലും ഗണ്യമായി വിലക്കുറവ് പ്രകടമാകുമെന്നാണ് വ്യാപാര വൃത്തങ്ങൾ നൽകുന്ന സൂചന. അരി, ശീതീകരിച്ച കോഴിയിറച്ചി, പാചക എണ്ണ തുടങ്ങിയവയുടെ മൊത്ത വിലയിൽ ശരാശരി 15–20 ദിർഹത്തിന്റെ കുറവുണ്ടായി.