എറണാകുളം പഞ്ചായത്തിൽ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി

എറണാകുളം:എറണാകുളം പഞ്ചായത്തിൽ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി . ലഭിച്ച ആറ് പാക്കറ്റുകളിൽ, അവസാന പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ചത്ത പല്ലിയുടെ ഉണങ്ങിയ അവശിഷ്ടം കണ്ടെത്തിയത്. രണ്ട് മാസം മുമ്പാണ് അങ്കണവാടിയിൽ നിന്ന് പൊടി ലഭിച്ചത്. ആശാവർക്കർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ ജില്ലാ കുടുംബശ്രീ മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശിശുവികസന ഓഫീസർ പറഞ്ഞു. അതിസൂക്ഷ്മവും സുരക്ഷിതവുമായാണ് ഉത്പ്പന്നമുണ്ടാക്കുന്നതെന്നും , ഉപയോ​ഗിച്ച ശേഷം തുറന്ന് വെക്കുന്ന അമൃതം പൊടിയുടെ ​ഗന്ധം പല്ലിയെ ആകർഷിക്കാൻ സാധ്യത ഏറെയാണെന്നും ശിശുവികസന ഓഫീസർ പറഞ്ഞു.