റിയാദ്: സൗദിയില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയും മേല്‍നോട്ടവും സ്വദേശികള്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തും. ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാകും. ഇത് സംബന്ധിച്ച നിയമ ഭേദഗതികള്‍ക്ക് മന്ത്രിമാരുടെ കൗണ്‍സില്‍ അംഗീകാരം നല്‍കി. എന്നാല്‍ അന്താരാഷ്ട്ര ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ആശുപത്രികള്‍ക്കും അവയുടെ ശാഖകള്‍ക്കും ഇതില്‍ ഇളവുണ്ട്. കൂടാതെ നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും, വിദേശ നിക്ഷേപ കമ്പനികള്‍ക്കും പുതിയ നിയമങ്ങള്‍ ബാധകമാകില്ല.