ടൈഫോയ്ഡ് വാക്സിന്‍ കാരുണ്യ ഫാർമസികൾ വഴി ലഭ്യമാക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ടൈഫോയ്ഡ് വാക്സിന്‍ പരമാവധി വിലകുറച്ച കാരുണ്യ ഫര്‍മാസികള്‍ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 2011 ല്‍ ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് വാക്സിന്‍ നിര്‍ബന്ധമാക്കിയത്. ടൈഫോയ്ഡ് വാക്സിന്റെ വില കുറഞ്ഞ മരുന്നുകള്‍ പൂഴ്ത്തിവച്ച് വില കൂടിയ മരുന്നുകള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് വില കൂടിയ ടൈഫോയ്ഡ് മരുന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ നല്‍കുന്നു എന്ന പരാതിയിലാണ് നടപടി.