കുവൈറ്റ് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസി ജീവനക്കാരുടെ തൊഴില്‍ കരാര്‍ അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം. വാണിജ്യ മന്ത്രി മാസന് അല്‍ നഹേദിന്റെ നിര്‍ദേശപ്രകാരം മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ അന്‍സിയാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന കുവൈത്ത് പൗരന്മാരാല്ലാത്ത 15 പേരുടെ തൊഴില്‍ കരാറുകള്‍ ഉടന്‍ അവസാനിപ്പിക്കും. രാജ്യത്തെ തൊഴില്‍ അവസരങ്ങള്‍ പരമാവധി സ്വദേശിവത്കരിക്കാനുള്ള നയം തുടരുന്നതിന്റെ ഭാഗമായാണ് തീരുമാനം.