ന്യൂ ഡൽഹി :രാജ്യം ഇന്ന് 74–ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ന്യൂഡൽഹിയിൽ ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം സമർപ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തി. ഇത്തവണ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിയാണ് മുഖ്യാതിഥി. പരേഡ് നടക്കുന്ന പ്രധാനപാതയുടെ പേര് രാജ്പഥ് എന്നതു മാറ്റി കർത്തവ്യപഥ് എന്നു നാമകരണം ചെയ്ത ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനാഘോഷമാണിത്.
നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും’ എന്ന കേന്ദ്ര പ്രമേയമാക്കി ഉരുവിന്റെ മാത്യകയില്‍ ബേപ്പൂര്‍ റാണി എന്ന പേരിലാണ് കേരളത്തിന്റെ ടാബ്ലോ ഇന്ന് കര്‍ത്തവ്യപഥില്‍ പ്രദര്‍ശിപ്പിച്ചത്.
നിലവിലുള്ള ഏറ്റവും പഴയ നാഗരികതകളിലൊന്നാണ് ഇന്ത്യ. ഇന്ത്യയെ ജനാധിപത്യത്തിൻ്റെ മാതാവ് എന്ന് വിളിക്കുന്നു. ഒരു ആധുനിക റിപ്പബ്ലിക് എന്ന നിലയിൽ, നമ്മൾ ചെറുപ്പമാണ്. നമ്മൾ ഒന്നാണ്, നാമെല്ലാവരും ഇന്ത്യക്കാരാണ്. നിരവധി മതങ്ങളും നിരവധി ഭാഷകളും നമ്മെ ഭിന്നിപ്പിച്ചില്ല, അവ നമ്മെ ഒന്നിപ്പിക്കുക മാത്രമാണ് ചെയ്തത്. അതാണ് ഇന്ത്യയുടെ സത്ത’- രാഷ്ട്രപതി പറഞ്ഞു. റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഒന്നിച്ച് മുന്നേറാമെന്ന് പ്രധാനമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തിലെ റിപ്പബ്ലിക് ദിനം ഏറെ വിശേഷപ്പെട്ടതാണെന്നും നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.