ജനസംഖ്യ കൂട്ടാൻ ഐ വി എഫ് പദ്ധതിയുമായി സിക്കിം

     

    ഗാങ്ടോക്ക് : സംസ്ഥാനത്ത് ജനസംഖ്യ കൂട്ടാൻ ഐ വി എഫ് പദ്ധതിയുമായി സിക്കിം. ഐവിഎഫിലൂടെ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്കായി മൂന്ന് ലക്ഷം രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ 38 സ്ത്രീകള്‍ ഐവിഎഫ് സൗകര്യം നേടിയിട്ടുണ്ടെന്നാണ് കണക്ക്. ജനസംഖ്യാ വര്‍ധനയുടെ ഭാഗമായി സംസ്ഥാനത്തു ജോലി ഉള്ള സ്ത്രീകള്‍ക്ക് ഒരു വര്‍ഷം വരെയാണ് പ്രസവാവധി. ഇവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് 30 ദിവസം പിതൃത്വ അവധിയും അനുവദിച്ചിട്ടുണ്ട് . രണ്ടാമത് കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് ശമ്പളത്തില്‍ ഒരു ഇന്‍ക്രിമെന്റും മൂന്നാമത് കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് രണ്ട് ഇന്‍ക്രിമെന്റും സര്‍ക്കാര്‍ നല്‍കും.