ദോഹ: ഖത്തര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. ഖത്തറില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആദ്യ ഘട്ടം ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി ലഭിക്കുന്നതിനായുള്ള ക്രമീകരങ്ങള്‍ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഖത്തറില്‍ ആരംഭിച്ചുകഴിഞ്ഞു. സന്ദര്‍ശകര്‍ക്കായുള്ള ഇന്‍ഷുറന്‍സ് പോളിസിയില്‍ അടിയന്തര-അപകട സേവനങ്ങള്‍ മാത്രമേ ലഭ്യമാകുകയുള്ളു എന്ന് പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിമാസം 50 റിയാലാണ് ഈ പോളിസിയുടെ പ്രീമിയം. ഖത്തറിലേക്ക് സന്ദര്‍ശക വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.