ദുബായ്: യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വിസ, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കുള്ള അപേക്ഷ ഇനി ഞായറാഴ്ചകളിലും സമര്‍പ്പിക്കാം. ഇന്ത്യന്‍ ഔട്ട്സോഴ്സിംഗ് സര്‍വീസ് പ്രൊവൈഡറായ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസ് ലിമിറ്റഡിന്റെ കേന്ദ്രങ്ങളാണ് ഇനി മുതൽ ആഴ്ചയിൽ ഏഴ് ദിവസവും പ്രവർത്തിക്കുക. യുഎഇയിലെ സാമ്പത്തിക വികസനത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഇന്ത്യന്‍ തൊഴിലാളികളെന്നും അവരുടെ ക്ഷേമവും വികസനവും ഉറപ്പാക്കാന്‍ പരിശ്രമിക്കുമെന്നും യുഎഇയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ.അമന്‍ പുരി പറഞ്ഞു. ദുബായിലും ഷാര്‍ജയിലുമായി മൂന്ന് കേന്ദ്രങ്ങളാണ് ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസ് ലിമിറ്റഡിനുള്ളത്. ഞായറാഴ്ചകളില്‍ തത്കാല്‍ കേസുകള്‍, അത്യാഹിത കേസുകള്‍ ഒഴികെയുള്ള സേവനങ്ങള്‍ക്കായി അനുബന്ധ രേഖകള്‍ സഹിതം ഓണ്‍ലൈനില്‍ പൂരിപ്പിച്ച അപേക്ഷ രാവിലെ 9 മുതല്‍ 3 വരെ സമര്‍പ്പിക്കാം. ബിഎല്‍എസിന്റെ സൈറ്റ് വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാവുന്നതാണ്.