നെല്ലിക്കുഴി : പെരുംമ്പാവൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം കലാകാരന്മാരുടെ നവമാധ്യമ കൂട്ടായ്മയായ ഗാനതീരത്തിന്റെ ഒന്നാം വാര്‍ഷികം ദക്ഷിണേന്ത്യയിലെ തന്നെ അറിയപെടുന്ന അഗതി കേന്ദ്രമായ പീസ് വാലിയിലെ അഗതികള്കായി വിവിധ കലാപരിപാടികള്‍ നടത്തി സമുചിതമായി ആഘോഷിച്ചു. പ്രശസ്ഥ പിന്നണി ഗായകന് പ്രമീജ് പെരുംമ്പാവൂര്‍ അധ്യക്ഷത വഹിച്ച വാര്‍ഷിക പൊതു യോഗം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി റഷീദ സലിം ഉദ്ഘാടനം നിര്‍വഹിച്ചു.
വിശിഷ്ട അഥിതികളായി സിനിമ സീരിയല്‍ താരങ്ങളായ ബിനു അടിമാലി, ഷിയാസ് കരിം, ഭീഷ്മ സിനിമ തിരക്കഥാകൃത്ത് ദേവദത്തന്, മോഹന്‍ ജയന് പാല എന്നിവര്‍ സംബന്ധിച്ചു. പീസ് വാലി ചെയര്മാന് പി എം അബൂബക്കര്‍ കാരുണ്യ പ്രവര്‍ത്തനത്തില്‍ പീസ് വാലിയുടെ പങ്ക് എന്ന വിഷയത്തെ സംബന്ധിച്ച് പ്രസംഗിച്ചു. ഷാജി സരിഗ , ചേല കുളം റഹ്മാന് , വ്യാപാരി വ്യവസായി സമിതി ജില്ല അംഗം പി എച്ച് ഷിയാസ്,ഗാന തീരം ഭാരവാഹികളായ പരീത് വലിയ പറമ്പില്‍ , ഷൈ മോള് അലക്സ് , രാജന് നൂറുദ്ദീന്‍,ഷജീര്‍ സൈനുദ്ദീന്‍, നിമ്മി, ജോളി കാരിപ്ര തുടങ്ങിയവരും നിരവതി കലാകാരന്മാരും പങ്കെടുത്തു. പീസ് വാലിയിലെ അന്തേവാസികള്‍ക്ക് കലാകാരന്മാരുടെ കൂട്ടായ്മ ഗാന തീരം ഒരുക്കിയ സ്നേഹവിരുന്നും കലാപരിപാടികളും വേറിട്ട ഒരു അനുഭവമായി മാറി. തുടര്‍ പരിപാടികള്‍ ഇവിടെ ഇനിയും നടത്തുവാനും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായി ഇടപെടുന്ന പീസ് വാലി ഭാരവാഹികള്‍ക്ക് നന്ദിയും കടപ്പാടും അര്‍പ്പിച്ചാണ് വാര്‍ഷിക പൊതുയോഗം പിരിഞ്ഞത്.