ബംഗാൾ ഉൾക്കടൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദം തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിച്ചതിനാൽ കേരളത്തിൽ 5,6,7 തീയതികളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത. തെക്കൻ ബംഗാൾ ഉൾകടലിൽ നിലനിന്നിരുന്ന ന്യൂന മർദ്ദം ബുധനാഴ്ച രാവിലെയോടെയാണ് തീവ്രന്യൂന മർദ്ദമായി ശക്തിപ്രാപിച്ചത്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ (Trincomalee) ശ്രീലങ്കക്ക് 470 km അകലെ തെക്ക് – തെക്ക് കിഴക്കായും, നാഗപ്പട്ടണത്തിനു ( തമിഴ് നാട് ) 760 km അകലെ തെക്ക് – തെക്ക്കിഴക്കായും ചെന്നൈക്ക് 950 km അകലെ തെക്ക് – തെക്ക് കിഴക്കായും സ്ഥിതി ചെയ്യുന്നു.

അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്രന്യൂന മർദ്ദമായി വീണ്ടും ശക്തി പ്രാപിച്ച് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ശ്രീലങ്കയുടെ കിഴക്കൻ തീരം വഴി തമിഴ് നാടിന്റെ വടക്കൻ തീരത്തേക്ക് നീങ്ങാൻ സാധ്യത.