കാക്കനാട്: രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസും രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനിയറിങ് ആന്റ് ടെക്‌നോളജിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാജഗിരി ക്രിക്കറ്റ് ലീഗിന് തുടക്കമായി. കാക്കനാട് രാജഗിരി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിച്ച ടൂര്‍ണമെന്റ് രണ്ട് ദിവസം നീണ്ടുനില്‍ക്കും.
ഭിന്നശേഷിക്കാര്‍ക്കായി ടി-10(T10) ലീഗ് മാതൃകയില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ റയ്‌ഡേഴ്‌സ് ട്രാവന്‍കൂര്‍, ഹൗക്ക്‌സ് മലപ്പുറം, കാസര്‍ഗോഡ് റിവഞ്ചേഴ്‌സ്, സോറിങ് സിക്‌സസ് എറണാകുളം എന്നിവര്‍ മാറ്റുരയ്ക്കും.
രാജഗിരി വാലി ക്യാമ്പസ് അസി.ഡയറക്ടര്‍ റവ. ഡോ. ഫ്രാന്‍സിസ് സെബാസ്റ്റിയന്‍ സി.എം.ഐ, രാജഗിരി വാലി ക്യാമ്പസ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. റെജിനോള്‍ഡ് ജോണ്‍ സി.എം.ഐ എന്നിവര്‍ ക്രിക്കറ്റ് ലീഗ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 12 ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ഫൈനല്‍ മത്സരം നടക്കും. ഫൈനല്‍ ദിനത്തില്‍ കേരള ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യന്‍ മുഖ്യാതിഥിയാകും.