ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഐ എൽ ജി എം എസ് സേവനം(ഇന്റഗ്രേറ്റഡ് ലോക്കൽ ഗവർണ്ണൻസ് മാനേജ്മന്റ് സിസ്റ്റം) ഉറപ്പുവരുത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഐ എൽ ജി എം എസ് സംവിധാനത്തിന്റെ വേഗത സംബന്ധിച്ച് ചില ഭാഗങ്ങളിൽ നിന്നും ഉയരുന്ന പരാതികൾ കൂടി പരിഹരിച്ച്, സമയബന്ധിതമായി സേവനങ്ങളെല്ലാം ലഭ്യമാക്കുന്ന നിലയിലാണ് പഞ്ചായത്തുകളിൽ സോഫ്റ്റ്വെയർ സേവനം ലഭ്യമാക്കുകയെന്ന് മന്ത്രി പറഞ്ഞു.
2020 സെപ്റ്റംബറിൽ 153 പഞ്ചായത്തുകളിലും 2021 സെപ്റ്റംബറിൽ 156 പഞ്ചായത്തുകളിലും ഐ എൽ ജി എം എസ് പ്രവർത്തന സജ്ജമാക്കിയിരുന്നു. ബാക്കിയുള്ള 632 ഗ്രാമ പഞ്ചായത്തുകളിലാണ് ഏപ്രിൽ ഒന്നുമുതൽ സജ്ജമാക്കുന്നത്. ഐ എൽ ജി എം എസിന്റെ പ്രവർത്തനത്തിൽ പീക്ക് സമയങ്ങളിൽ വേഗത കുറവുണ്ടാകുന്നത് സെന്റർ സെർവറിന്റെ പോരായ്മ നിമിത്തമാണെന്ന് മനസ്സിലാക്കി സി ഡിറ്റിന്റെ നിയന്ത്രണത്തിലുള്ള ക്ലൗഡ് സർവീസ് ഉപയോഗപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.