80 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ യുഎഇ ഫ്രാന്‍സുമായി കരാര്‍ ഒപ്പ് വെച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സേനാ അംഗങ്ങളുടെ പരിശീലനം ഉള്‍പ്പെടെ കരാറിൽപ്പെടുന്നു. യുഎഇ വ്യോമസേനയുടെ ഭാഗമാക്കി മാറ്റാനാണ് റഫാല്‍ വാങ്ങുന്നത്.
പുതിയ സംവിധാനങ്ങളും അത്യാധുനിക സാങ്കേതിക വിദ്യയും ഉൾക്കൊള്ളിച്ചുകൊണ്ട് സേനയെ നിരന്തരം മെച്ചപ്പെടുത്തുന്നതിന് ദേശീയ സുരക്ഷാ നയത്തിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നതെന്ന് മേജര്‍ ജനറല്‍ അല്‍ അലാവി പറഞ്ഞു. അമേരിക്കയില്‍ നിന്ന് എഫ് 35 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അതിന് പകരമായല്ല ഇപ്പോള്‍ ഫ്രാന്‍സുമായുള്ള കരാറെന്നും മേജർ വ്യക്തമാക്കി.