ബജറ്റ് ടൂറിസം വലിയ വിജയമായതോടെ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി. യാത്രകള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യണം. നേരത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആരംഭിച്ച പ്രത്യേക സര്‍വീസുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ച സാഹചര്യത്തിലാണ് പുതിയ നടപടി.
നിലവില്‍ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കായി 26 ബസ് സര്‍വീസുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ധനുമാസത്തിലെ തിരുവാതിരക്ക് മുന്നോടിയായി തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നട തുറപ്പ് ഉത്സവത്തിന് തിരുവനന്തപുരം, കൊല്ലം, ഡിപ്പോകളിൽ നിന്ന് സർവീസ് തുടങ്ങാൻ നിലവില്‍ തീരുമാനമായിട്ടുണ്ട്.