കോവിഡ് വാക്‌സിന്റെ ഇടവേള 84 ദിവസമായി നിജപ്പെടുത്തിയിട്ടുള്ള കേന്ദ്ര സർക്കാർ മാർഗരേഖ കോടതി ശരിവച്ചു. വാക്സിൻ ഇടവേള ഇളവ് ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ധാക്കിയതായി ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കിറ്റക്സ് കമ്പനിക്കനുകൂലമായ വിധിക്കെതിരെ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഈ ഉത്തരവ്.
പണം നൽകി വാക്സിൻ എടുക്കുന്നവർക്ക് രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞ് നൽകാനും കോവിൻ പോർട്ടലിൽ ഇതിനാവശ്യമായ മാറ്റം വരുത്താനും സിംഗിൾ ബെഞ്ച് കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരുന്നു. എന്നാൽ വിദഗ്ധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടവേള 84 ദിവസമായി നിശ്ചയിച്ചതെന്ന കേന്ദ്ര സർക്കാർ വാദം കോടതി അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ് റദ്ധാക്കിയിരിക്കുന്നത്.