കേരളം കണ്ട പ്രഗത്ഭനായ ഭരണാധികാരി, ലീഡർ ശ്രീ.കെ കരുണാകാരന്റെ ജീവിതവും കർമ രംഗവും ഇദം പ്രഥമമായി പ്രതിപാദിക്കുന്ന “കെ. കരുണാകരൻ -The Epic Leader” എന്ന ഡോക്യൂമെന്ററി ഫിലിമിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ഗുരുവായൂരിൽ വെച്ച് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് ശ്രീ. വി. ഡി. സതീശൻ ആണ് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. പ്രമുഖ മാധ്യമ – സാമൂഹിക പ്രവർത്തകൻ ശ്രീ നിമിൽ മോഹൻ ആണ് ഈ ഡോക്യൂമെന്ററി ഫിലിമിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
ശ്രീ.കെ. കരുണാകാരന്റെ ജനനം മുതൽ, സ്വകാര്യ ജീവിതത്തിലും സാമൂഹിക രാഷ്ട്രീയ ജീവിതത്തിലും ഉണ്ടായ എല്ലാ പ്രധാന സംഭവ വികാസങ്ങളെയും വ്യക്തികളെയും പറ്റിയുള്ള ആധികാരികവും സമഗ്രവും ആയ വിവരങ്ങൾ പങ്കുവെക്കുന്ന ഈ ഡോക്യൂമെന്ററി ഫിലിം യുവതലമുറയ്ക്കും ചരിത്രത്തെ ഇഷ്ടപ്പെടുന്നവർക്കും തീർച്ചയായും ഒരു മുതൽക്കൂട്ട് ആയിരിക്കും. രാഷ്ട്രീയ സാമൂഹിക നിരീക്ഷകർക്കും ഇതൊരു റഫറൻസ് ഫിലിം ആയിരിക്കും. ഈ മാസം കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി ചിത്രീകരണം നടക്കും