കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കോഴിക്കോട് കയ്യേറ്റശ്രമം ഉണ്ടായ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ നടപടിക്ക് ശിപാര്‍ശ. പ്രശാന്ത് കുമാര്‍, രാജീവ് തിരുവച്ചിറ എന്നിവര്‍ക്ക് സസ്‌പെന്‍ഷന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി സുരേഷിന് പരസ്യ താക്കീത് എന്നിവയാണ് നടപടി. നടപടി ശിപാര്‍ശ ഡി.സി.സി പ്രസിഡന്റ് കെ.പി.സി.സി പ്രസിഡന്റിന് ഉടന്‍ കൈമാറും.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രഹസ്യ യോഗം നടക്കുന്നുവെന്നറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരാണ് കയ്യേറ്റത്തിന് ഇരയായത്. വനിതാ മാധ്യമ പ്രവര്‍ത്തക അടക്കം കയ്യേറ്റത്തിന് ഇരയായി. മാധ്യമ പ്രവര്‍ത്തകരുടെ പരാതിയില്‍ പ്രവര്‍ത്തകര്‍ക്ക് എതിരെ കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.