ചെന്നെ: നടന് കമല്‍ ഹാസന് കോവിഡ് സ്ഥിരീകരിച്ചു. രോഗവിവരം സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് വെളിപ്പെടുത്തിയത്.
രോഗം സ്ഥിരീകരിച്ചതോടെ ചെന്നൈയിലെ ആശുപത്രിയില്‍ താരം ചികിത്സയ്ക്കായി പ്രവേശിച്ചു. കോവിഡ് നമ്മെ വിട്ടുപോയിട്ടില്ലെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും താരം അറിയിച്ചു.