ഈ മാസം 24ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

    ന്യൂഡല്‍ഹി: 82-ാമത് മന്‍ കി ബാത്തിന്റെ ഭാഗമായി ഈ മാസം 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും.

    നമോ ആപ്ലിക്കേഷനിലൂടെയും മൈ ഗവണ്‍മെന്റ് ആപ്പിലൂടെയും 1800-11-7800 എന്ന നമ്പരില്‍ വിളിച്ചും ജനങ്ങള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കാനാവും. 81-ാം മന്‍ കി ബാത്തില്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ മഴവെള്ള സംഭരണത്തിന്റെ പ്രാധാന്യവും പരമ്പരാഗത ഉത്സവമായ ജല്‍ ജീലാനി ഏകാദശിയുടെയും ദേശിയ ജല മിഷന്റെ ക്യാച്ച് ദി റെയിന്‍ ക്യംപെയ്ന്‍ എന്നിവയെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്.