ന്യൂഡല്‍ഹി: അന്തരിച്ച നടന്‍ നെടുമുടിവേണുവിന് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമുടി വേണുവിന്റെ വിയോഗം സിനിമയുടെയും സംസ്‌കാരത്തിന്റെയും ലോകത്തിന് നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് ആരാധകര്‍ക്കും അനുശോചനം അറിയിക്കുന്നു. വൈവിധ്യമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനും പ്രഗത്ഭനായ എഴുത്തുകാരനും നാടകക്കാരനുമായിരുന്നു അദ്ദേഹം എന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു നടന്‍ നെടുമുടി വേണു തിങ്ങളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കലാ സംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധിപ്പേരാണ് അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനമറിയിച്ചത്.