തിരുവനന്തപുരം: ജനങ്ങള്‍ കാഴ്ചക്കാരല്ല, കാവല്‍ക്കാരാകണമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ്. റോഡില്‍ അറ്റകുറ്റപ്പണിക്ക് ബാധ്യതപ്പെട്ട കരാറുകാരനോ, ഉദ്യോഗസ്ഥനോ വീഴ്ച വരുത്തിയാല്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാം. മലയോര ഹൈവേയുടെ തകര്‍ച്ചയില്‍ കുറ്റക്കാരെ കണ്ടെത്തുന്നതിനാ് ആഭ്യന്തര വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയതായും വിഷയത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ഉപരിതല ഗതാപത വകുപ്പുമന്ത്രി നിഥിന്‍ ഗഡ്കരിയുമായി മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് കൂടിക്കാഴ്ച നടത്തും. ദേശിയ പാത ആറുവരിയാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. നിര്‍മ്മാണം ഏറ്റെടുത്ത കരാറുകാരുടെ കാലാവധി തീരുന്നമുറയ്ക്ക് അറ്റകുറ്റപ്പണിക്കായി പ്രത്യേക പരിപാലന കരാര്‍ രൂപീകരിക്കണമെന്ന ആവശ്യം ചര്‍ച്ചയില്‍ മന്ത്രി മുഹമ്മദ് റിയാസ് ഉന്നയിക്കും.