ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനതിനാൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. ആദ്യത്തെ ജാഗ്രത നിർദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു. ആദ്യ ജാഗ്രത നിർദേശമാണ് ബ്ലൂ അലേർട്ട്. നിലവിലെ റൂൾ കർവ് അനുസരിച്ച് 2390.86 ആണ് ബ്ലൂ അലർട് ലവൽ. നിലവിൽ ഡാമിലെ ജലനിരപ്പ് 2390.86 അടിയാണ്. പകൽ സമയത്ത് മണിക്കൂറിൽ 0.02 അടി വീതമാണ് ജലനിരപ്പ് ഉയർന്നിരുന്നത്. രാത്രിയിൽ മഴ പെയ്യുന്നതും ജലനിരപ്പ് ഉയരുന്നതിനു കാരണമാണ്.
നാളെ വരെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. 18 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് നിലനിൽക്കുകയാണ്. വയനാട് , കോഴിക്കോട് ഒഴികെ ജില്ലകളിൽ യെല്ലോ അലേർട്ടും ഉണ്ട്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം കേരള തീരം ലക്ഷ്യമാക്കി നീങ്ങാൻ സാധ്യതയുള്ളതിനാൽ ജാഗ്രത തുടരുകയാണ്.