എമിറേറ്റ്സ് എയർലൈനിൽ നിരവധി ഒഴിവുകൾ; ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച് വിമാനക്കമ്പനി

എമിറേറ്റ്സ് എയർലൈനിൽ നിരവധി ഒഴിവുകൾ. ദുബൈയുടെ വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈനില്‍ അടുത്ത ആറു മാസത്തിനുള്ളില്‍ 3,000 ക്യാബിന്‍ ക്രൂവിനെയും 500 എയര്‍പോര്‍ട്ട് സര്‍വീസസ് ജീവനക്കാരെയും റിക്രൂട്ട് ചെയ്യാനാണ് എമിറേറ്റ്‌സിന്റെ തീരുമാനം. ഇതിനായി ലോകമെമ്പാടുമുള്ള ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുകയാണ് വിമാന കമ്പനി.

120 നഗരങ്ങളിലേക്കാണ് നിലവില്‍ എമിറേറ്റ്‌സ് സര്‍വീസുകള്‍ നടത്തുന്നത്. എമിറേറ്റ്‌സിന്റെ http://www.emiratesgroupcareers.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ജോലിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളും ആവശ്യമായ യോഗ്യതയും ഈ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.